Event More NewsFeature NewsNewsPoliticsPopular NewsRecent News

ദുരന്ത -സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു

പടിഞ്ഞാറത്തറ: വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും(ഡബ്ല്യുഎസ്എസ്്എസ്)കരിത്താസ് ഇന്ത്യയുടെയും സംയുക്ത സംരംഭമായ ‘സേഫ് വിതിന്‍’ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് ദുരന്ത നിവാരണ-സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു. അടിയന്തര സാഹചര്യങ്ങളില്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് ഉതകുന്ന ഗം ബൂട്ട്, ലൈഫ് ബോയി, ലൈഫ് ജാക്കറ്റ്, ഹെഡ് ലൈറ്റ്, റിഫ്‌ളക്ടര്‍ ജാക്കറ്റ്, റെയിന്‍കോട്ട്, സേഫ്റ്റി ഹെല്‍മറ്റ്, റോപ്പ്, ഗ്ലൗസ്, വാക്കി ടോക്കി, സൈറണ്‍, എമര്‍ജന്‍സി ലൈറ്റ്, വിസില്‍ അടക്കം അത്യാധുനിക ഉപകരണങ്ങളാണ് വിതരണം ചെയ്തത്. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവരും ഡബ്യുഎസ്എസ്എസിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം ലഭിച്ചവരുമായ 35 സന്നദ്ധ പ്രവര്‍ത്തകര്‍ അടങ്ങുന്നതാണ് പ്രത്യേക ടാസ്‌ക് ഫോഴ്‌സ്.
ചുള്ളിയാന ഗുഡ് ഷെപ്പേഡ് പള്ളിയോട് ചേര്‍ന്നു പ്രവര്‍ത്തനം ആരംഭിച്ച ഡിസാസ്റ്റര്‍ ക്ലിനിക്കില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് പുല്ലുമരിയിലിന് ഡബ്ല്യുഎസ്എസ്്എസ് ജോയിന്റ് ഡയറക്ടര്‍ ഫാ.ജോണി കുന്നത്ത് ഉപകരണങ്ങള്‍ കൈമാറി. വികാരി ഫാ.സെബാസ്റ്റ്യന്‍ ഇലവനപ്പാറ അധ്യക്ഷത വഹിച്ചു. ഡബ്ല്യുഎസ്എസ്്എസ് പ്രോഗ്രാം ഓഫീസര്‍ പി.എ. ജോസ്, ടാസ്‌ക് ഫോഴ്‌സ് പ്രസിഡന്റ് മാനുവല്‍ ജോസഫ്, സേഫ് വിതിന്‍ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഡെല്‍ന മേരി ജെയ്‌സണ്‍, കമ്മ്യൂണിറ്റി മൊബിലൈസര്‍ സിസ്റ്റര്‍ ദിവ്യ മുണ്ടയ്ക്കല്‍ എസ്ഡി, സിആര്‍സി കൗണ്‍സലര്‍ സിസ്റ്റര്‍ ലില്ലി എസ്എച്ച് എന്നിവര്‍ പ്രസംഗിച്ചു. ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ പങ്കെടുത്തു.
കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ പടിഞ്ഞാറത്തറ പോലുള്ള വെള്ളപ്പൊക്ക, മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍ മുന്‍ കരുതലും ഉപകരണ ലഭ്യതയും വലിയ ആശ്വാസമാണ് പകരുന്നതെന്ന് ചടങ്ങില്‍ പ്രസംഗിച്ചവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *