Event More NewsFeature NewsNewsPoliticsPopular NewsRecent News

മനുഷ്യർ തമ്മിൽ പരസ്പരം സ്നേഹവും സൗഹാർദ്ദവും നിലനിർത്തണമെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ

പനമരം: മനുഷ്യർ തമ്മിൽ പരസ്പരം സ്നേഹവും സൗഹാർദ്ദവും
നിലനിർത്തണമെന്നും എല്ലാ മതങ്ങളും സ്നേഹമാണ് പഠിപ്പിക്കുന്നതെന്നും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അഭിപ്രായപ്പെട്ടു. പനമരം ബദ്റുൽ ഹുദയിൽ ഹുബ്ബുറസൂൽ കോൺഫറൻസിനോടനുബന്ധിച്ച് സംഘടിപ്പിച്ച ‘സ്നേഹ സംഗമം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാചകൻ മുഹമ്മദ് നബിയും ഇസ്ലാം മതവും എക്കാലത്തും സൗഹാർദ്ദത്തിന് വലിയ ഊന്നൽ
നൽകുന്നതാണെന്നും, കലഹത്തിനും അക്രമത്തിനും യാതൊരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനാന്തരീക്ഷം നിലനിർത്താൻ ഇത്തരം സംഗമങ്ങൾ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നസീർ കോട്ടത്തറ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാഷിർ തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. അബ്ദുർവ്ഹീം ലത്തീഫി മൈലാടി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.സി. സെബാസ്റ്റ്യൻ, അഡ്വ. ജുനൈദ് കൈപ്പാണി
തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *