Feature NewsNewsPopular NewsRecent News

അലോഷ്യസ് കെ ജോഷിക്ക് സ്വീകരണം നൽകി

മടക്കിമല: സീനിയർ കോമൺവെൽത്ത് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ രാജ്യത്തിന് അഭിമാനമായി മാറിയ മടക്കിമല സ്വദേശി സൈനികനായ അലോഷ്യസ് കെ. ജോഷിക്ക് മടക്കിമല ഹിദായത്തുൽ ഇസ്‌ലാം സംഘം മഹല്ല് കമ്മിറ്റി സ്വീകരണം നൽകി. ഫെൻസിങ് ടീം ഇനത്തിലാണ് വെള്ളിത്തിള ക്കവുമായി അലോഷ്യസിന്റെ നേട്ടം. നൈജീരിയയിലെ ലാഗോസിൽ നടന്ന മത്സരത്തിൽ വ്യക്തിഗത ഇനത്തിൽ അഞ്ചാം സ്ഥാനവും അലോഷ്യസിനുണ്ട്. 65 പേർ മാറ്റുരച്ച മത്സരത്തിലാണ് അലോഷ്യസ് അഞ്ചാമതെത്തിയത്.
ടീം ഇനത്തിൽ ഇന്ത്യയുടെ എ ടീമും ബി ടീമും തമ്മിലായിരുന്നു മത്സരം. ബി ടീമിലെ അംഗമായി രുന്നു അലോഷ്യസ്. ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക, വെയിൽസ് എന്നീ രാജ്യങ്ങളെ പരാ ജയപ്പെടുത്തിയാണ് ഇന്ത്യയുടെ
അലോഷ്യസ് കെ. ജോഷി വിജയിയായത്
മഹല്ല് കമ്മിറ്റിക്ക് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം സി എം ജമാൽ മെമെൻ്റോ നൽകി ആദരിച്ചു അതോടൊപ്പം കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ബി എ ഇക്കണോമിക്സിൽ രണ്ടാം റാങ്ക് നേടിയ ദേവിക എം ,ഗുജറാത്തിലെ ഇർമ്മ യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎ രണ്ടാം റാങ്ക് നേടിയ വീണ വിനോദ്, നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹസ്ന നിഹാല, ജീ മെയിൻ പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫാത്തിമ ഷഹനാസ്, ലന ഷെറിൻ എ ന്നിവരെയും സി എ പരീക്ഷയിൽ ഉന്നത വിജയം നേടിയ ശ്വേത നന്ദ കുമാറിനെയും അനുമോദിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി കെ എ നാസർ മൗലവി അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് സൈനുൽ ആബിദ് ദാരിമി, മഹല്ല് പ്രസിഡൻ്റ് എം മുഹമ്മദലി, ഉപദേശക സമിതി ചെയർമാൻ കെ സി മൊയ്തീൻ ഹാജി, മാങ്കേറ്റിക്കര നാസർ, പി എം കൃഷ്ണകുമാർ, പി സജീവൻ, ഇ വിജയൻ മടക്കിമല,ജോഷി കെ വി, കാതിരി ഉസ്മാൻ സംസാരിച്ചു മഹല്ല് വൈസ് പ്രസിഡൻ്റ് മുഹമ്മദ് വടകര സ്വാഗതവും പിപി നൗഷാദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *