Feature NewsNewsPopular NewsRecent News

‘കാഹളം 2026’ഓണാഘോഷം നടത്തി

എടവക: പാതിരിച്ചാൽ, എരണക്കൊല്ലി സർഗ്ഗ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ‘കാഹളം 2026’ ഓണാഘോഷ പരിപാടി വിപുലമായി സംഘടിപ്പിച്ചു. പരിപാടിയിൽ എം.കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകുകയും വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം നിർവഹിക്കുകയും ചെയ്തു.

ചടങ്ങിൽ ദൃശ്യ ബാലകൃഷ്‌ണൻ സ്വാഗതം ആശംസിച്ചു.വാർഡ് മെമ്പർ ലീല ബാലൻ, കേളു എരണക്കൊല്ലി, കുഞ്ഞിരാമൻ എരണക്കൊല്ലി, കുഞ്ഞുഗോപി എരണക്കൊല്ലി,കാവ്യ ബാബു,സി.ഇ.മധു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് എ.ആർ.രേഷ്‌മ നന്ദി രേഖപ്പെടുത്തി. ആഘോഷങ്ങളുടെ ഭാഗമായി പ്രദേശവാസികൾക്കായി വിവിധ കലാകായിക മത്സരങ്ങളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *