സേവാ സങ്കൽപ്പ് അഭിയാൻ ഹെൽപ്പ് ഡെസ്ക് നടത്തി
തിരുനെല്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിസ്വാർത്ഥ സേവനത്തിൻ്റെ 25 വർഷം പൂർത്തീകരണവും ജന്മദിനത്തോടും അനുബന്ധിച്ച് നടത്തപ്പെടുന്ന വിവിധ കർമ്മ പദ്ധതികളിൽ ഒന്നായ ‘ഹെൽപ്പ് ഡെസ്ക്‌ക് കേന്ദ്രസർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക്’എത്തിക്കുന്നതിന്റെ ഭാഗമായി തിരുനെല്ലി പഞ്ചായത്ത് ഒന്നാം വാർഡിൽ ഹെൽപ്പ് ഡെസ്ക് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് രതീഷ് ബാബുവിൻ്റെ അധ്യക്ഷതയിൽ ബി.ജെ.പി മാനന്തവാടി മണ്ഡലം പ്രസിഡണ്ട് സുമ രാമൻ ഉദ്ഘാടനം ചെയ്‌തു. ബി.ജെ.പി തിരുനെല്ലി പഞ്ചായത്ത് ജനറൽ സെക്രട്ടറി വിജീഷ സജീവൻ, വാർഡ് മെമ്പർ സജിതഉണ്ണികൃഷ്‌ണൻ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അഖിൽ കേളോത്ത് തുടങ്ങിയവർ ആശംസകൾ നേരുന്നു. അർച്ചന ഷിബി ഗോപിക സുകുമാരൻ, എൽദോ എന്നിവർ ക്ലാസെടുത്തു. രാജു തിരുനെല്ലി, ബൈജേഷ്, രാജു, ചന്തു അരീക്കര, ചന്ദ്രൻ ജി തുടങ്ങിയവർ നേതൃത്വം നൽകി.
