ഓണം കളറാക്കി മാനന്തവാടി നഗരസഭയിലെ പയ്യമ്പളി ഡിവിഷൻ
മാനന്തവാടി: തിരുവാതിര, ഓണ പാട്ട്, വടം വലി തുടങ്ങിയ ഓണാഘോഷ മത്സരങ്ങളും കളികളുമായി മാനന്തവാടി നഗരസഭയിലെ പയ്യംമ്പളി 16-ാം ഡിവിഷൻ ഓണം കളറാക്കി. നഗരസഭചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. നഗരസഭകൗൺസിലർ ഷിബു കെ ജോർജ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഷെല്ലി ജിൻസ്, കൗവല്ല്യ അച്ചപ്പൻ, ലിസി ജോസ്, സബിത,മജ്ജുള അശോകൻ, സ്മിത അനിൽകുമാർ, മുൻ കൗൺസിലർ ലൈലസജി, എ.ഡി എസ് പ്രസിഡന്റ് ബിന്ദു, ഷീല സിബി തുടങ്ങിയവർ സംസാരിച്ചു. രാഷട്രപതി അവാർഡ് ലഭിച്ച ഫയർ പോഴ്സ് ഉദ്യോഗസ്ഥൻ സെബാസ്റ്റ്യൻ, കാർഷിക മേഖലക്ക് നേതൃത്വം നൽകുന്ന ബാലൻ കുടൽകടവ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
