Event More NewsFeature NewsNewsPoliticsPopular NewsRecent News

നിയമഗോത്രം’ പദ്ധതിക്ക് തുടക്കമായി

കൽപ്പറ്റ: വയനാട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും ഐടിഡിപി വയനാടിന്റെയും മർകസ് ലോ കോളേജിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ‘നിയമഗോത്രം’ പദ്ധതിക്ക് തുടക്കമായി. ഗോത്രവർഗ വിദ്യാർഥികൾക്ക് ക്ലാറ്റ്, ക്ലീ തുടങ്ങിയ ലോ എൻട്രൻസ് പരീക്ഷകൾക്ക് പരിശീലനം നൽകുന്നതാണ് പദ്ധതി. വയനാട് ജില്ലാ കോടതി ഹാളിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ കുടുംബ കോടതി ജഡ്‌ജ് കൃഷ്‌ണകുമാർ കെ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വയനാട് ഡി.എൽ.എസ്.എ. സെക്രട്ടറി അനിത ആർ, മർകസ് ലോ കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. സി. അബ്‌ദുൽ സമദ്, പ്രിൻസിപ്പൽ ഡോ. അഞ്ജു എൻ പിള്ള, ഐ ടി ഡി പി പ്രോജക്ട് ഓഫീസർ സുമൻ ബാബു, കണിയാമ്പറ്റ സി.എം.ആർ.എച്ച്. പ്രിൻസിപ്പൽ വിപിൻ സി ജി, മർകസ് ലോ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. റഊഫ് വി. കെ, ജിൻഷിയ, സോണിയ ബെന്നി എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *