ഓണാഘോഷം നടത്തി
മുതിരേരി: പോരൂർ ഗവ.എൽ.പി.സ്കൂളിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം നത്തി. ഓണപൂക്കളമൊരുക്കൽ, ഓണക്കളികൾ, ഓണസദ്യ, കുട്ടികളുടെ കലാപരിപാടികൾ എന്നിവ ആഘോഷം വർണ്ണാഭമാക്കി. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. ജി. ബിജു, വാർഡ് മെമ്പർ ജോയ്സി ഷാജു, മുൻ എച്ച്.എം രമേശൻ ഏഴോക്കാരൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. പി.ടി.എ പ്രസിഡണ്ട് വിനോദ് എം.കെ, എച്ച്.എം ബിന്ദു കെ.കെ, പ്രിൻഷ, സൗമ്യ തോമസ്, സ്കൂൾ ലീഡർ ആൻഡ്രിയ സെബിൻ എന്നിവർ ഓണാഘോഷപരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികളും അധ്യാപകരും പിടിഎ, എംപിടിഎ, അംഗങ്ങളും രക്ഷിതാക്കളും പങ്കാളികളായി.
