വയനാട് ജില്ലാ യൂത്ത് ലീഗ് സമ്മേളനം: പരിയാരത്ത് പതാക ഉയർത്തലും പ്രചാരണ സംഗമവും നടത്തി
പരിയാരം: ‘അനീതിയുടെ കാലത്ത് യുവതയുടെതിരുത്ത്’ എന്ന പ്രമേയത്തിൽ ഒക്ടോബർ 16, 17തീയതികളിൽ മാനന്തവാടിയിൽ നടക്കുന്ന വയനാട്ജില്ലാ മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തിന്റെപ്രചാരണാർഥം പരിയാരം ശാഖാ മുസ്‌ലിം യൂത്ത് ലീഗ്കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തലുംപ്രചാരണ സംഗമവും സംഘടിപ്പിച്ചു. പരിയാരം ലീഗ്ഹൗസിൽ നടന്ന ചടങ്ങിൽ സി. നൂറുദ്ദീൻ സാഹിബ്പതാക ഉയർത്തി. തുടർന്ന് നടന്ന പ്രചാരണസംഗമത്തിൽ ശാഖാ പ്രസിഡൻ്റ് സിയാദ് ചുണ്ടപ്പാടിഅധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത്സെക്രട്ടറി അംജദ് ഫൈസി സംഗമം ഉദ്ഘാടനംചെയ്തു.പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി സക്കീർഒ.കെ., എം.കെ. ആലി, നിസാർ വാഴയിൽ എന്നിവർആശംസകൾ നേർന്നു. മനാസ് മേക്കാടൻസ്വാഗതവും അൻസാർ വി.കെ. നന്ദിയുംപറഞ്ഞു.ശാഖയിലെ നിരവധി മുസ്‌ലിം യൂത്ത് ലീഗ്,മുസ്‌ലിം ലീഗ് പ്രവർത്തകരും നേതാക്കളുംപരിപാടിയിൽ പങ്കെടുത്തു.
