വെള്ളമില്ല; കെഞ്ചൻപാടിയിലെ 30 ഏക്കറിൽ നെൽക്കൃഷി മുടങ്ങി
പുൽപള്ളി. കബനി പുഴക്കര യിലെ കെഞ്ചൻപാടിയിലെ 30 ഏക്കർ പാടത്ത് ഇത്തവണ നെൽക്കൃഷി മുടങ്ങി. പ്രദേശ ത്തെ പാവപ്പെട്ട ഗോത്ര വിഭാഗ ക്കാരുടെ മുഖ്യ ജീവിതമാർഗം നെൽക്കൃഷിയാണ്. അതു മുട ങ്ങിയതു കുടുംബങ്ങളെ പട്ടിണി യിലേക്കു നയിക്കുമെന്നു കർഷ . കർ പറയുന്നു. ജലസേചന ആവശ്യത്തിന് ‘ പാടത്തിനു മുകൾഭാഗ: ത്തു ജില്ലാ പഞ്ചായത്ത് 10 വർ ഷം മുൻപു നിർമിച്ച കുളത്തിൽ വെള്ളം ഇല്ലാതായതാണു ഇത്ത വണ കർഷകരുടെ വയറ്റത്തടിച്ച ത്.
അശാസ്ത്രീയ നിർമാണം കാര ണം കുളത്തിൽ മണ്ണിടിഞ്ഞിരു ന്നു. ഇക്കൊല്ലം വളരെ കുറവ് മഴ
പെയ്ത സ്ഥലങ്ങളിൽ ഒന്നാണി ത്. .വേനൽമഴയും കാലവർഷവും കൈവിട്ടതോടെ പാടത്ത് വിത്ത് ഇടാൻ സാധിച്ചിട്ടില്ല. 30 ഏക്കർ പുല്ലുമൂടി കിടക്കുകയാണ്. ഈ പാടത്തിനു താഴെ കനാലും വെള്ളവുമുണ്ട്.
മുകൾ ഭാഗത്തേക്ക് എത്തി ക്കാൻ നിർവാഹമില്ല. കുളത്തിൽ : നിന്നു ചാലു കീറിയെടുക്കുന്ന വെള്ളം തിരിച്ചായിരുന്നു ഇതുവ രെ കൃഷി. രണ്ടു വർഷം മുൻപും ഇതേ അവസ്ഥയുണ്ടായി. സ്ഥലം സന്ദർശിച്ച അന്നത്തെ ക്യഷി മന്ത്രി പാടത്ത് ജലസേചന സൗകര്യം എത്തിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. കബനി പുഴ യിൽ നിന്നു വെള്ളം പമ്പു ചെയ്ത് കുളം നിറച്ചാൽ പ്രശ്ന
പരിഹാരമാകുമെന്നും ഇരുപ്പൂ കൃ ഷി നടത്താമെന്നും കർഷകർ മന്ത്രിയെ ധരിപ്പിച്ചിരുന്നു. ഇവിടേ ക്കു മാത്രമായി ഒരു മോട്ടർ സ്ഥാ പിക്കാനും മന്ത്രി നിർദേശം നൽ കിയിരുന്നു.
എന്നാൽ ഒരു നടപടിയും പി ന്നീടുണ്ടായില്ല. കബനി നിറ ഞ്ഞൊഴുകുമ്പോഴാണ് ഇവിടെ പാടങ്ങൾ വിണ്ടുകീറി കൃഷി മുട ങ്ങുന്നത്. കബനി പുഴയോരത്തു കുടി വൈദ്യുതലൈൻ ഉള്ളതി നാൽ മോട്ടറും പൈപ്പ്ലൈനും സ്ഥാപിച്ചാൽ കുളത്തിൽ വെള്ളം എത്തിക്കാനാകും. അതി നുള്ള നടപടി സ്വീകരിച്ച് പാടത്ത് കൃഷി നടത്താൻ സാഹചര്യം ഒരുക്കണമെന്നാണു കർഷകരു ടെ ആവശ്യം.
