ആരവം സീസൺ 4 ഡിസംബറിൽ; സംഘാടക സമിതി രൂപീകരിച്ചു.
വെള്ളമുണ്ട: വയനാട്ടിലെ മികച്ച ഫുട്ബോൾ ടൂർണ്ണമെന്റായ വെള്ളമുണ്ടയിലെ ആരവം സീസൺ 4 ഡിസംബർ മാസത്തിൽ നടക്കും. ടൂർണമെന്റിന്റെ വിജയത്തിനായി പി.കെ അമീൻ ചെയർമാനും കെ.റഫീഖ് ജനറൽ കൺവീനറും ജംഷീർ കുനിങ്ങാരത്ത് ട്രഷററും ടി അസീസ് ടൂർണ്ണമെന്റ് കോർഡിനേറ്ററുമായി സംഘാടക സമിതി രൂപീകരിച്ചു. വെള്ളമുണ്ട ഏട്ടേനാൽ കൈപ്പാണി റെസിഡൻസിയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്തംഗം മുഫീദ തസ്നി ഉദ്ഘാടനം ചെയ്തു. ഹാരിസ് മിന്നങ്കോടൻ അദ്ധ്യക്ഷനായി. കേളോത്ത് അബ്ദുള്ള, മോയി വാരാമ്പറ്റ, കെ.റഫീഖ്, പി.മുഹമ്മദ്, സി.എം അനിൽ കുമാർ, അഷ്ക്കർ തച്ചയിൽ എന്നിവർ സംസാരിച്ചു. ടി.അസീസ് സ്വാഗതവും മുജീബ് മഞ്ചേരി നന്ദിയും പറഞ്ഞു.
