വയനാട് ടൗൺഷിപ്പ് പുനരധിവാസത്തിന്റെ കേരള മോഡൽ: കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ
കൽപ്പറ്റ: ചൂരൽമല,മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി കൽപ്പറ്റ ബൈപ്പാസ് റോഡിൽ നിർമ്മിച്ച വയനാട് ടൗൺഷിപ്പ് മുൻ ഇടത് പക്ഷ സർക്കാരിൻ്റെ ഇച്ഛാശക്തിയുടെ ഫല മാണെന്നും കേരള റവന്യൂ ഡിപ്പാർട്ട്മെന്റ്റ് സ്റ്റാഫ് അസോസിയേഷൻ(കെ.ആർ.ഡി.എസ്.എ.). 2026 ഒക്ടോബർ 10,11 തീയതികളിൽ പുത്തൂർവയൽ എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ വെച്ച് നടന്ന പഠന ക്യാമ്പിന്റെ ഭാഗമായി അതിജീവിതർക്കൊപ്പം അഭിമാനത്തോടെ എന്ന പേരിൽ കൽപ്പറ്റ ചൂരൽമല പുനരധിവാസ ടൗൺഷിപ്പിലേക്ക് ക്യാമ്പ് അംഗങ്ങൾ പ്രഭാത നടത്തവും ടൗൺഷിപ്പിലെ വീടുകളിൽ സന്ദർശനവും നടത്തി. ടൗൺഷിപ്പ് നിർമ്മാണം പൂർത്തിയാക്കി ചൂരൽമല,മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ പുനരധിവാസം അടിയന്തരമായി പൂർത്തിയാക്കുന്നതിന് സർക്കാർ തുടർ നടപടികൾ സ്വീകരിക്കണമെന്നും ക.ആർ.ഡി.എസ്.എ ആവശ്യപ്പെട്ടു.
കെ.ആർ.ഡി.എസ്.എ സംസ്ഥാന പ്രസിഡന്റ് എസ്. കെ.എം ബഷീർ, ജനറൽ സെക്രട്ടറി ഹരിദാസ് ഇറവങ്കര,സംസ്ഥാന ട്രഷറർ എം ജെ ബെന്നിമോൻ,ക്യാമ്പ് ഡയറക്‌ടർ സി എ അനീഷ്,സ്വാഗത സംഘം ജനറൽ കൺവീനർ പ്രിൻസ് തോമസ്,ജോയിൻ്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം രമേശൻ കെ എന്നിവർ സംസാരിച്ചു.
