Event More NewsFeature NewsNewsPoliticsPopular NewsRecent Newsചരമംയാത്ര

കെ-സ്റ്റോർ ഉദ്ഘാടനം നിർവ്വഹിച്ചു; നിത്യോപയോഗ സാധനങ്ങൾ ഇനി റേഷൻ കട വഴി ലഭ്യമാകും

വൈത്തിരി: പഴയ വൈത്തിരി ചാരിറ്റി പ്രദേശത്തെ റേഷൻ കട കെ-സ്റ്റോർ (K-Store) ആയി ഉയർത്തിയതിന്റെ ഉദ്ഘാടനം ഇന്നലെ വൈകിട്ട് 3:30-ന് നടന്ന ചടങ്ങിൽ വൈത്തിരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ ഡോളി ജോസ് നിർവ്വഹിച്ചു. സാധാരണ കടകളിൽ നിന്ന് ലഭിക്കുന്ന എല്ലാ നിത്യോപയോഗ സാധനങ്ങളും ഇനിമുതൽ ഈ കെ-സ്റ്റോർ വഴി പൊതുജനങ്ങൾക്ക് ലഭ്യമാകും.
​ചടങ്ങിൽ സപ്ലൈ ഓഫീസർ ആഭ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് അംഗം ഷൈനിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വാർഡ് അംഗങ്ങളായ സിനി, ജ്യോതിഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
​ചടങ്ങിൽ റേഷൻ ഇൻസ്പെക്ടർമാരായ ധന്യ, ഗീത, ഷിബു, അശ്വിൻ ആർ എന്നിവരും മറ്റ് ജനപ്രതിനിധികളും പ്രദേശവാസികളും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *