കെ-സ്റ്റോർ ഉദ്ഘാടനം നിർവ്വഹിച്ചു; നിത്യോപയോഗ സാധനങ്ങൾ ഇനി റേഷൻ കട വഴി ലഭ്യമാകും
വൈത്തിരി: പഴയ വൈത്തിരി ചാരിറ്റി പ്രദേശത്തെ റേഷൻ കട കെ-സ്റ്റോർ (K-Store) ആയി ഉയർത്തിയതിന്റെ ഉദ്ഘാടനം ഇന്നലെ വൈകിട്ട് 3:30-ന് നടന്ന ചടങ്ങിൽ വൈത്തിരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ ഡോളി ജോസ് നിർവ്വഹിച്ചു. സാധാരണ കടകളിൽ നിന്ന് ലഭിക്കുന്ന എല്ലാ നിത്യോപയോഗ സാധനങ്ങളും ഇനിമുതൽ ഈ കെ-സ്റ്റോർ വഴി പൊതുജനങ്ങൾക്ക് ലഭ്യമാകും.
ചടങ്ങിൽ സപ്ലൈ ഓഫീസർ ആഭ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് അംഗം ഷൈനിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വാർഡ് അംഗങ്ങളായ സിനി, ജ്യോതിഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചടങ്ങിൽ റേഷൻ ഇൻസ്പെക്ടർമാരായ ധന്യ, ഗീത, ഷിബു, അശ്വിൻ ആർ എന്നിവരും മറ്റ് ജനപ്രതിനിധികളും പ്രദേശവാസികളും സന്നിഹിതരായിരുന്നു.
