Event More NewsFeature NewsNewsPoliticsPopular NewsRecent News

മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റി പ്രചാരണ ജാഥ നടത്തി

കൽപറ്റ :മാനന്തവാടി ജില്ലാ ആശുപത്രിയിൽ ബോർഡ് സ്ഥാപിച്ചു തുടങ്ങിയ വയനാട് മെഡിക്കൽ കോളേജിന് പര്യാപ്തമായ ഭൂമി മാനന്തവാടിയിലും പരിസരത്തും ലഭ്യമാകാത്ത സാഹചര്യത്തിൽ, ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ് സംഭാവനയായി നൽകിയ മടക്കിമലയിലെ ഭൂമിയിൽ മെഡിക്കൽ കോളേജിന്റെ കെട്ടിട നിർമ്മാണത്തിന് സംസ്ഥാന ഭരണകൂടം അടിയന്തരമായി അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് 16 ടൗണുകളിൽ ആക്ഷൻ കമ്മിറ്റി പ്രചാരണ ജാഥ നടത്തി.
ആക്ഷൻ കമ്മിറ്റി ചെയർമാൻ ഇ.പി ഫിലിപ്പ് കുട്ടി ജാഥാ ക്യാപ്റ്റനും,
മൊയ്തു കാവുങ്ങൽ, അഡ്വ. ടി.യു. ബാബു,
അബ്ദുൽ കാദർ മടക്കിമല ,
ഇഖ്ബാൽ മുട്ടിൽ,
ഐ. ബി. മൃണാളിനി ,
ലത്തീഫ് പഞ്ചാര ,
ഷാന്റി ചേനമ്പാടി,
രാജീവൻ,
അഡ്വ.ജോസ് വി തണ്ണിക്കോടൻ,
രാമചന്ദ്രൻ തൃക്കൈപ്പറ്റ,
ഖാലിദ് പനമരം
തുടങ്ങിയവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു.
സമാപന സമ്മേളനം നടന്ന കമ്പളക്കാട് ടൗണിൽ ജാഥാംഗങ്ങളെ പ്രകടനമായി ആനയിച്ചു സ്വീകരിച്ചു.
ഒക്ടോബർ 2 ന് ഗാന്ധിജയന്തി ദിനത്തിൽ
മടക്കിമലയിലെ ദാനഭൂമിയുടെ കവാടത്തിൽ കിടപ്പു സത്യാഗ്രഹം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *