അദ്ധ്യാപക ദിനം; മുതിർന്ന അദ്ധ്യാപകരെ ആദരിച്ച് പെൻഷനേഴ്സ് യൂണിയൻ
പയ്യമ്പള്ളി :കെ.എസ്.എസ്.പി.യു പയ്യമ്പള്ളി ഏരിയ സാംസ്ക്കാരികവേദിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ തലമുതിർന്ന പത്ത് അദ്ധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു. രക്ഷാധികാരി വടക്കും പാടത്ത് ജോൺ മാസ്റ്ററുടെ ഭവനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വി.ജെ. ജോൺ, കെ.പി. ഏലിയാമ്മ, ഇ.എം.ജോസഫ്, കെ.ടി. അന്നക്കുട്ടി, എ.സി. അന്നമ്മ എന്നിവരെയും പ്രായാധിക്യവും രോഗാവസ്ഥയും മൂലം ചടങ്ങിനെത്താനാവാതിരുന്ന കെ.ഡി. ഫിലിപ്പ്, കെ.യു.ചെറിയാൻ,എം.ജെ. ആലീസ്, പി.സി. മേരി, എന്നിവരെ ഭവനത്തിലെത്തിയും ആദരിച്ചു. റിട്ട. എസ്.പി. പ്രിൻസ് അബ്രഹാം അദ്ധ്യാപക ദിന സന്ദേശം നൽകി. വത്സമ്മ ഒ.വി. രാജലക്ഷ്മിയുടെ ‘മാപ്പ്’ എന്ന അദ്ധ്യാപക കഥ അവതരിപ്പിച്ചു. കെ.എം. ശോഭന, എം.ടി. മാത്യു, ഇ.വി.വിനോദൻ, ബാബു ഫിലിപ്പ്. കെ, പി.കെ. ലീലാഭായ്,കെ.മോഹനൻ, ആലീസ് ജോസഫ്, സുനിൽകുമാർ, ടി.യു. മേരി എന്നിവർ നേതൃത്വം നൽകി.
