Event More NewsFeature NewsNewsPoliticsPopular NewsRecent News

ഭിന്നശേഷി കുട്ടികൾക്കായി “വർണച്ചിറകുകൾ

കൽപറ്റ:ഭിന്നശേഷി കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഭിന്നശേഷി സൗഹൃദ ഇടം കണ്ടെത്തുന്നതിനുമായി കൽപറ്റ നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി ‘വർണച്ചിറകുകൾ’ എന്ന പേരിൽ കലാമേള സംഘടിപ്പിക്കുന്നു. ഒക്ടോബർ 24ന് രാവിലെ 10ന് പുത്തൂർവയലിലെ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ നടക്കുന്ന പരിപാടി നഗരസഭാ അധ്യക്ഷൻ പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും. വൈസ് ചെയർപേഴ്സൺ എസ് സൗമ്യ അധ്യക്ഷയാവുന്ന പരിപാടിയിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ശശിധരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തും. നഗരസഭയിലെ മറ്റ് സ്ഥിരം സമിതി ചെയർമാൻമാരും കൗൺസിലർമാരും പരിപാടിയിൽ പങ്കെടുക്കും. നഗരസഭയുടെ കീഴിലുള്ള ബഡ്സ് സ്കൂൾ, ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലുള്ള പ്രേരണ ബഡ്സ് സ്കൂൾ, സേക്രഡ് ഹാർട്ട് കോൺവെന്റിന്റെ കീഴിലുള്ള സ്നേഹസദൻ എന്നിവിടങ്ങളിലെ കുട്ടികൾ ഉൾപ്പെടെ നഗരസഭാ പരിധിയിലെ മുഴുവൻ ഭിന്നശേഷി കുട്ടികളെയും പങ്കെടുപ്പിച്ചാണ് കലാമേള സംഘടിപ്പിക്കുന്നത്. കുട്ടികളുടെ കലാപരിപാടികൾ, ചിത്രരചന തുടങ്ങിയവയും അരങ്ങേറും

Leave a Reply

Your email address will not be published. Required fields are marked *