Feature NewsNewsPopular NewsRecent News

മഴക്കാല ആരോഗ്യ സംരക്ഷണ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

മീനങ്ങാടി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പുറക്കാടി നെടുഞ്ചേരി മൂപ്പൻ ഊരിൽ മഴക്കാല ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ഡോ അരുൺ ബേബി മഴക്കാല ആരോഗ്യ സംരക്ഷണ രീതികളെ കുറിച്ചും, മഴക്കാല രോഗങ്ങളെ കുറിച്ചും ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം കൊടുത്തു. പകർച്ച വ്യാധി പ്രതിരോധ മരുന്നായ നിലവേമ്പ് കുടിനീർ വിതരണം ചെയ്തു.ട്രൈബൽ പ്രൊമോട്ടർ സന്ധ്യ, ട്രൈബൽ യൂണിറ്റ് അംഗം അരുൺ ജോസ് തുടങ്ങിയവർ പങ്കെടുത്തു.സിദ്ധ മൺസൂൺ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *