കെഎസ്എസ്പിഎ കോട്ടത്തറ പഞ്ചായത്ത് സമ്മേളനം നടത്തി
കല്‍പ്പറ്റ: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പഞ്ചായത്ത് സമ്മേളനം നടത്തി. പെന്‍ഷന്‍കാരും ജീവനക്കാരും ഉള്‍പ്പടെ എല്ലാവിഭാഗം ജനങ്ങളെയും കരുതലോടെ കാണുന്ന യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി. എം. ജോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആന്റണി പാറയില്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.സി. തങ്കച്ചന്‍ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം വേണുഗോപാല്‍ കിഴിശേരി, കെ. ശശികുമാര്‍, കെ. സുരേന്ദ്രന്‍, കെ. സുബ്രഹ്മണ്യന്‍, സുരേഷ്ബാബു വാളല്‍, ജോസ് പീയുസ്, എം.ജി. ഉണ്ണി, കെ. ചാപ്പന്‍, പി.കെ. ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.ജെ. ആന്റണി-പ്രസിഡന്റ്, കെ. ചാപ്പന്‍, പി.കെ. ചന്ദ്രന്‍-വൈസ് പ്രസിഡന്റുമാര്‍, ജോസ് പീയുസ്-ജനറല്‍ സെക്രട്ടറി, കെ. ചന്തു, മേരിക്കുട്ടി-ജോയിന്റ് സെക്രട്ടറിമാര്‍, എം. ജി. ഉണ്ണി-ട്രഷറര്‍, കെ.എം. പ്രമീള-വനിതാഫോറം പ്രസിഡന്റ്, ശാരദ-വനിതാഫോറം സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു
