Feature NewsNewsPopular NewsRecent News

വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ;ഫ്ളവർ ഷോയ്ക്കുള്ള പ്രാരംഭഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു.

മാനന്തവാടി: വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫ്ളവർ ഷോയ്ക്കുള്ള പ്രാരംഭഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. കേരള കൃഷിവകുപ്പിന്റെയും ആർഎആർഎസ് അമ്പലവയലിന്റെയും സഹകരണത്തോടുകൂടിയാണ് ഫ്ളവർ ഷോ നടത്തുന്നത്.

എടവക കൃഷി ഓഫീസർ സുനിൽ കെ.ജിയുടെ നേതൃത്വത്തിൽ മാനന്തവാടി ഗവണ്മെന്റ് കോളേജിലെ എൻഎസ്എസ് യൂണിറ്റിലെ വിദ്യാർത്ഥികളാണ് പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയത്. ഫെസ്റ്റിവൽ ഡയറക്ടർ ഡോ.വിനോദ് കെ ജോസ്, ലോജിസ്റ്റിക്സ് കമ്മിറ്റി ചെയർമാൻ ഷിൽസൺ കോക്കണ്ടത്തിൽ എന്നിവർ പങ്കെടുത്തു. 2026 ഡിസംബർ 20 മുതൽ 23 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *