കടത്തനാട് ചേകോർ കളരി സംഘം വാർഷികാഘോഷം നടത്തി
പുതിയിടംകുന്ന്: കടത്തനാട് ചേകോർ കളരി സംഘത്തിന്റെ 14-ാം വാർഷികാഘോഷം, ചുവടുമാറ്റം, കളരി ഓഫീസ് ഉദ്ഘാടനം എന്നിവ സംഘടിപ്പിച്ചു. മുഖ്യമന്ത്രിയുടെ വിശിഷ്‌ട സേവനത്തിനുള്ള മെഡൽ നേടിയ വിമുക്തി മാനേജരും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുമായ സജിത് ചന്ദ്രനെ ചടങ്ങിൽ ആദരിച്ചു. മാനന്തവാടി നിയോജകമണ്ഡലം എം.എൽ.എ ഉഷാ വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് മെമ്പർ കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥിയായ സജിത് ചന്ദ്രന് എം.എൽ.എ ഉഷാ വിജയൻ മൊമൻ്റോ നൽകി ആദരിച്ചു.
ചടങ്ങിൽ കെ.ടി. സത്യൻ ഗുരുക്കൾ, ജയിൻ മാത്യു ഗുരുക്കൾ, സെബാസ്റ്റ്യൻ കെ.വി., പ്രസാദ് കെ.വി., ജോസ് മാത്യു, ഷനൂബ് എ., മുനീർ യു.കെ. എന്നിവർ സംസാരിച്ചു.
