വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത്ക്യാൻസർ ബോധവൽക്കരണവും സ്ക്രീനിങ്ങ് ക്യാമ്പും നടത്തി
വെങ്ങപ്പള്ളി: വെങ്ങപ്പള്ളി പഞ്ചായത്ത് കുടുംബശ്രീ CDS, FNHW, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കാൻസർ ബോധവൽക്കരണ ക്ലാസും സ്ക്രീനിങ്ങ് ക്യാമ്പും സംഘടിപ്പിച്ചു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കാൻസർ വിഭാഗം മേധാവിഡോ. രാധിക നേതൃത്വം നൽകി. CDS വൈസ് ചെയർപേഴ്‌സൺ സുഹറ സ്വാഗതവും, ചെയർപേഴ്സ ഷംന അധ്യക്ഷതയും, പഞ്ചായത്ത് പ്രസിഡൻ്റ് ജാസർ പാലക്കൽ ഉദ്ഘാടനവും നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമൻ, ക്ഷേമക്കമ്മിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മിഥില, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന, മെമ്പർമാരായ വസന്ത, ഷമീറ, ആസ്റ്റർ വോളൻ്റിയർ ലിബിൻ എന്നിവർ ആശംസകൾ സംസാരിച്ചു. കാൻസർ പ്രതിരോധത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാനും രോഗം നേരത്തേ കണ്ടെത്തുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
