മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ പെരുമാറ്റം പരിധിവിടുന്നുവെന്ന് ആരോപണംമുള്ളൻകൊല്ലി പഞ്ചായത്തിലെ ഓണാഘോഷം ജീവനക്കാർ ബഹിഷ്‌കരിക്കും
പുല്പള്ളി : മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരോട് പഞ്ചായത്ത് പ്രസിഡന്റ് മോശമായി പെരുമാറുന്നുവെന്ന് പരാതി. പഞ്ചായത്ത് പ്രസിഡന്റ്റിൻ്റെ ജീവനക്കാരോടുള്ള നിലപാടിൽ പ്രതിഷേധിച്ച് ഓഫീസിലെ ഓണാഘോഷപരിപാടികൾ ബഹിഷ്കരിക്കാനാണ് ജീവനക്കാരുടെ തീരുമാനം. പഞ്ചായത്ത് പ്രസിഡൻ്റ് ലിസി സാബു വിനെതിരേയാണ് ജീവനക്കാർ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തുവന്നിരി ക്കുന്നത്. ഈ വിഷയത്തിൽ ഒരു വിഭാഗം ഗ്രാമപ്പഞ്ചായത്തംഗങ്ങളും ജീവനക്കാരുടെ പക്ഷത്താണ്.
ശനിയാഴ്ചയാണ് പഞ്ചായത്ത് ഓഫീസിൽ വിപുലമായ ഓണാഘോഷപരി പാടികൾ നിശ്ചയിച്ചിരുന്നത്. പഞ്ചായത്തിലെ ഉദ്യോഗസ്ഥരും ജനപ്രതി നിധികളും ചേർന്നുതന്നെയായിരുന്നു ആഘോഷപരിപാടികൾ ആസൂത്രണം ചെയ്ത് മുന്നോട്ടുപോയതും. എന്നാൽ, കഴിഞ്ഞദിവസം പഞ്ചായത്ത് പ്രസിഡന്റ്റിൻ്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റമുണ്ടായെന്നാരോപിച്ചാണ് ജീവനക്കാർ ആഘോഷത്തിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. മുള്ളൻകൊല്ലി ടൗണിലെ ഓടവൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തിയുടെ ഫണ്ട് കരാറുകാരന് കൈമാറുന്നതുമായി ബന്ധപ്പെട്ട വിഷയമാണിപ്പോൾ ജീവനക്കാരെയും പഞ്ചായത്ത് പ്രസിഡൻറിനെയും രണ്ടുതട്ടിലാക്കിയിരിക്കുന്നത്. ഓട വൃത്തിയാക്കാൻ കരാറേറ്റെടുത്തയാൾ തന്നോട് മോശമായി പെരുമാറിയെന്നു പറഞ്ഞ് പ്രവൃത്തിയുടെ ഫണ്ട് കൈമാറുന്നതിനുള്ള ഫയൽ ഒപ്പിടാതെ പിടിച്ചുവെച്ചത് പഞ്ചായത്ത് പ്രസിഡന്റാണെന്നാണ് ജീവനക്കാർ പറയുന്നത്. എന്നാലിപ്പോൾ ഇതിൻ്റെ കുറ്റം ജീവനക്കാരുടെ തലയിൽ കെട്ടിവെക്കാനാണ് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രമിക്കുന്നതെന്നും ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തി.
മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു ജീവനക്കാരോട് മോശമായി പെരുമാറുന്നതായി മുൻപും പരാതികളുയർന്നിരുന്നു. ജീവനക്കാരെ പൊതുജനമധ്യത്തിൽ അധിക്ഷേപിക്കുന്നതായാണ് പ്രധാന പരാതി. പലപ്പോഴും ഭീഷണിയുടെ സ്വരത്തിലാണ് പ്രസിഡന്റിന്റെ പെരുമാറ്റമെന്നും ജീവനക്കാർ ആരോപിക്കുന്നു. ഈ പഞ്ചായത്ത് പ്രസിഡന്റിന്റെ കീഴിൽ ജോലിചെയ്യാനാവില്ലെന്നു പറഞ്ഞ് ഒട്ടേറെ ജീവനക്കാരാണ് സ്ഥലംമാറിപ്പോകാൻ അപേക്ഷകൊടുത്തു കാത്തിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റുമായി അത്ര സ്വരചേർച്ചയിലല്ലെങ്കിലും അടുത്തകാലത്തായി വല്യ പ്രശ്നങ്ങളില്ലാതിരുന്നതോടെയാണ് ജീവനക്കാർ
ഓണാഘോഷപരിപാടികളുമായി സഹ കരിക്കാൻ തീരുമാനിച്ചിരുന്നത്. ഏകാ ധിപതിയെപ്പോലെയാണ് പഞ്ചായത്ത് പ്രസിഡന്റ് പെരുമാറുന്നതെന്ന് ഭരണ മുന്നണിയിൽപ്പെട്ട ചില സഹമെമ്പർമാ രും അടക്കം പറയുന്നുണ്ട്. ഇതുസംബന്ധിച്ച് പാർട്ടിതലത്തിലും പഞ്ചായത്ത്
പ്രസിഡന്റിന്റെ പേരിൽ പരാതികളുയർന്നിരുന്നു. പഞ്ചായത്ത് ഭരണത്തിലെ നയപരമായ കാര്യങ്ങളിൽ കോൺഗ്രസ് മണ്ഡലം സ്റ്റിയറിങ് കമ്മിറ്റിയുടെ അഭിപ്രായങ്ങൾക്ക് പ്രസിഡൻ്റ് വിലകല്പിക്കുന്നില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ പരാതി. മുള്ളൻകൊല്ലി പഞ്ചായത്തിൽ കോൺഗ്രസിന് നേതൃത്വം ഇല്ലാത്തതും വലിയ പ്രശ്നമാകുന്നുണ്ട്.
