Feature NewsNewsPopular NewsRecent News

ജോലി ചെയ്തില്ലെങ്കിൽ അത് ചോദ്യംചെയ്യും: ലിസി സാബു (മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്)

മുള്ളൻകൊല്ലി : മുള്ളൻകൊല്ലി പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥർക്ക് മെല്ലപ്പോക്ക് നയമാണ്. പഞ്ചായത്ത് ഭരണസമിതി എടുക്കുന്ന തീരുമാനങ്ങൾ ഉദ്യോഗസ്ഥർ കൃത്യമായി നടപ്പാക്കണം. ഉദ്യോഗസ്ഥർ ജോലിചെയ്തില്ലെങ്കിൽ അത് ചോദ്യം ചെയ്യും. ജനങ്ങൾക്ക് ബുദ്ധിമുട്ടുമുണ്ടക്കാൻ സമ്മതിക്കില്ല. ഇക്കാര്യത്തിൽ കർശന നിലപാട് സ്വീകരിക്കും. ഉദ്യോഗസ്ഥർ സേവനങ്ങൾ നൽകാൻ വൈകുമ്പോൾ ജനങ്ങളോട് മറുപടി പറയേണ്ടിവരുന്നത് ജനപ്രതിനിധികളാണ്. ടൗണിലെ ഓവുചാൽ വൃത്തിയാക്കുന്നതിന് കരാർ ഏറ്റെടുത്തയാൾക്കുള്ള തുക നൽകുന്നത് വൈകിപ്പിച്ചത് താനാണെന്ന തരത്തിലുള്ള ആരോപണം ശരിയല്ല. തുക കൈമാറാൻ രണ്ടരമാസം മുൻപ് ഭരണസമിതി തീരുമാനിച്ചിരുന്നതാണ്. മൂന്നാഴ്ച മുൻപ് ഈ ഫയൽ ഒപ്പിട്ട് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞദിവസമാണ് ഈ തുക കൈമാറിയിട്ടില്ലെന്ന് അറിയിക്കുന്നത്. ഇക്കാര്യത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ ശാസിച്ചിട്ടുണ്ട്. ഗ്രൂപ്പും രാഷ്ട്രീയവും നോക്കാതെ ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നത്. അത് ചിലർക്ക് അനിഷ്ടമുണ്ടാക്കിയിട്ടുണ്ടാവാം. ചിലർക്ക് എന്നെ ഭരിക്കാൻ കിട്ടുന്നില്ല. അതിൽ അസ്വസ്ഥരായ ചില ഗ്രൂപ്പുകൾക്കൊപ്പം ഏതാനും ഉദ്യോഗസ്ഥരും പങ്കുചേർന്നതാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണമെന്ന് മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡൻ്റ് ഡിസി സാബു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *