Event More NewsFeature NewsNewsPoliticsPopular NewsRecent News

വാകേരി മേഖലയിലെ വന്യമൃഗ ശല്യം: മന്ത്രി ഷിബു ബേബി ജോണിന് നിവേദനം നൽകി

വാകേരി: പൂതാടി ഗ്രാമപഞ്ചായത്തിലെ ഗാന്ധിനഗർ, മൂടക്കൊല്ലി, വാകേരി പ്രദേശങ്ങളിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വാകേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനം മന്ത്രി ഷിബു ബേബി ജോണിന് ഐ സി ബാലകൃഷ്ണൻ എം എൽ എയുടെ സാന്നിധ്യത്തിൽ നിവേദനം സമർപ്പിച്ചു, മൂടക്കൊല്ലി മുതൽ കൂടല്ലൂർ വരെയുള്ള പ്രദേശത്ത് മൂന്നര കിലോമീറ്റർ ദൂരത്ത് കൽമതിൽ നിർമിക്കുന്നതിനും മുടക്കൊല്ലി പ്രദേശത്ത് ഭീതി പരത്തുന്ന ഒന്നരക്കൊമ്പൻ ആനയെ എത്രയും പെട്ടെന്ന് പിടികൂടി നീക്കം ചെയ്യാനും, നിലവിൽ തകർന്നു കിടക്കുന്ന റെയിൽ പെൻസിംഗ് നന്നാക്കാനും ഇടപെടൽ നടത്തുമെന്ന് മന്ത്രി ഉറപ്പു നൽകി. മണ്ഡലം പ്രസിഡണ്ട് സണ്ണി സെബാസ്റ്റ്യൻ, കെപി മധു, ബാബു കെജി,കെ എം സിബി, റസാക്ക് കക്കടം, സുരേഷ് കോടൂർ,ഷമീർ, സിജോ പി ജെ,അതുൽ തോമസ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *