രാമായണ സംഗമം നടത്തി
കണിയാമ്പറ്റ: സനാതനം ധർമ്മ പാഠശാലയുടെയും കണിയാമ്പറ്റ അയ്യപ്പക്ഷേത്രത്തിന്റെയും ഗോകുലം സ്വാശ്രയ സംഘത്തിൻ്റെയും നേതൃത്വത്തിൽ കണിയാമ്പറ്റ അയ്യപ്പക്ഷേത്രത്തിൽ വച്ച് ഏകദിന രാമായണ സംഗമം നടത്തി. മുതിർന്നവരുടെയും കുട്ടികളുടെയും കൂട്ടമായ രാമായണ പാരായണവും പ്രശ്നോത്തരിയും സംഗമത്തോടനുബന്ധിച്ച് നടന്നു. രാമായണ ആചാര്യന്മാരായ വിജയൻ കൂവണ, രഞ്ജിത്ത് ചെറുകര എന്നിവരെ ചടങ്ങിൽ സനാതനധർമ്മ പാഠശാല സംസ്ഥാന സംയോജകൻ രാജേഷ് നാദാപുരം ആദരിച്ചു. രാജേഷ് നാദാപുരം സംഗമം ഉദ്ഘാടനം ചെയ്‌തു. രാമായണ സന്ദേശം എല്ലാവർക്കും നേർവഴി കാട്ടിക്കൊടുക്കുമെന്നും കുട്ടികളുടെ വ്യക്തിത്വ വികാസത്തിന് രാമായണം ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മണികണ്ഠൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ രുഗ്മിണി, ഗോകുൽ,സുരേഷ് ബത്തേരി,രഞ്ജിത്ത് കണിയാമ്പറ്റ, എന്നിവർ സംസാരിച്ചു. കൃഷ്‌ണവേണി സ്വാഗതവും മണികണ്ഠൻ നന്ദിയും രേഖപ്പെടുത്തി
