രാസവള വിലക്കയറ്റം: കിസാൻസഭമാർച്ചും ധർണയും നടത്തി
പനമരം: കിസാന്‍സഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. രാസവളങ്ങളുടെ വര്‍ധിപ്പിച്ച വില പിന്‍വലിക്കുക, വളം കരിഞ്ചന്തക്കെതിരേ നടപടി സ്വീകരിക്കുക, കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, ഇന്ധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ദേശീയ കൗണ്‍സില്‍ അംഗം ഡോ.അമ്പി ചിറയില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.കെ. ശശിധരന് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി ആലി തിരുവാള്‍, എഐവൈഎഫ് ജില്ലാ സെക്രട്ടറി നിഖില്‍ പദ്മനാഭന്, കെ.പി. അസൈനാര്‍, തൂലിക ജോര്‍ജ്, വീരേന്ദ്രകുമാര്‍, പോക്കു പനമരം, കൃഷ്ണന്‍കുട്ടി തിരുനെല്ലി, മൊയ്തു പൂവ്വന്‍, കൃഷ്ണദാസ് ചേരിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
