ഗുരുവായൂർദേവസ്വത്തിന്റെനടപടിഉപേക്ഷിക്കണംനൻമ
ബത്തേരി: ഗുരുവായൂർ ദേവസ്വത്തിനു കീഴിലെ മേൽപ്പത്തൂർ, ഗുരുവായൂരപ്പൻ ഓഡിറ്റോറിയങ്ങളുടെ വാടക കുത്തനെ ഉയർത്താനുള്ള തീരുമാനത്തിൽ കലാകാരന്മാരുടെ സംഘടന ‘നന്മ’ പ്രതിഷേധിച്ചു.
ഹാൾ വാടക ഒന്നര മണിക്കൂറിന് 5,900 രൂപ എന്നത് ഒരു മണിക്കൂറിൽ 11,800 രൂപയാക്കി വർധിപ്പിച്ചത് തികച്ചും അനീതിയാണ്. പകൽക്കൊള്ളയാണ് ദേവസ്വം നടത്തുന്നത് എന്ന് നന്മ ജില്ലാ ശിൽപശാല കുറ്റപ്പെടുത്തി.
സമ്പന്നർ മാത്രം കല അവതരിപ്പിച്ചാൽ മതിയെന്ന രീതിയിൽ കലാ കാരന്മാരെ രണ്ടു തട്ടാക്കുന്ന സമീപനം തിരുത്തണം. സ്ലോട്ട് എടുത്ത് മറിച്ചു വിൽക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കണ മെന്നും നന്മ ജില്ലാ ശിൽപശാല ആവശ്യപ്പെട്ടു. വയനാട് ജില്ലാ നന്മ സംസ്ഥാന പ്രസിഡൻ്റ് വിൻസൺ സാമുവേൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സ്റ്റാനി മാനന്തവാടി അധ്യക്ഷത വഹിച്ചു. പ്രമോദ് ഏവൺ, പി.കെ. സത്താർ, വിനയകുമാർ അഴിപ്പുറത്ത്, എസ്. ചിത്രകുമാർ, വിശാലാക്ഷി ചന്ദ്രൻ, കലാമണ്ഡലം ഡോ. റെസി ഷാജി ദാസ്, കസ്തൂരി ഭായി എന്നിവർ പ്രസംഗിച്ചു.
നന്മ സംസ്ഥാന സെക്രട്ടറി അജിത് കുമാർ ഗോതുരത്ത്, സർഗ വനിത സംസ്ഥാന എക്സികുട്ടീവ് അംഗം ഷീല മണി എന്നിവർ പ്രസംഗിച്ചു.
