എസ്.ഐ.ആർ ശരിയും തെറ്റും’ പ്രൊഫഷണൽ യൂത്ത് റൗണ്ട് ടേബിൾ ചർച്ച സംഘടിപ്പിച്ചു
മാനന്തവാടി: സേവ് ഡേമോക്രസി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ’ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ശരിയും തെറ്റും’ എന്ന വിഷയത്തിൽ യൂത്ത് പ്രൊഫഷണൽ റൗണ്ട് ടേബിൾ ചർച്ച നടത്തി.
മാനന്തവാടി വയനാട് സ്‌ക്വയർ ഹോട്ടൽ ഹാളിൽ നടന്ന ചർച്ചയിൽ യുവമോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.നിപിൻ കൃഷ്‌ണൻ വിഷയാവതരണം നടത്തി. എ.ബി.വി.പി സംസ്ഥാന സെക്രട്ടറി യദു കൃഷ്ണൻ, ഷിനോജ് കെ.എം (മലയാള മനോരമ), കെ.എസ് സജയൻ (ഓപ്പൺ ന്യൂസർ), ജസ്റ്റിൻ ചെഞ്ചട്ടയിൽ (വയനാട് വിഷൻ), എ.വി അനീഷ് (വയനാട് സ്‌കിൽ പാർക്ക്), വിനീഷ് വി.രവി (വയനാട് ന്യൂസ്), ജ്യോതിഷ് പി.തോമസ്, എം.ജി ജോർജ്ജ്, ജിഷ്ണു എം. നന്ദൻ, അജിത്ത് ലാൽ.സി, അഡ്വ. അമൃത് രാജ് ജോർജ്ജ്, അഡ്വ.അജിത്ത് ലാൽ, വിൽഫ്രഡ് ജോസ്, അഖിൽ കേളോത്ത്, രൂപേഷ് പിലാക്കാവ്, ശ്രീജിത്ത് കണിയാരം, സായ് കൃഷ്‌ണൻ, സുമ രാമൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സി.അഖിൽ പ്രേം മോഡറേറ്റർ ആയിരുന്നു.
