സ്പെഷ്യൽ എന്റിച്ച്മെന്റ് പ്രോഗ്രാം; ഓറിയന്റേഷൻ ക്ലാസ് നടത്തി
കൽപ്പറ്റ: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെനേതൃത്വത്തിലുള്ള സ്പെഷ്യൽ എന്റിച്ച്മെന്റ് പ്രോഗ്രാം (എസ്.ഇ.പി.) പദ്ധതിയുടെ ഭാഗമായി ജി.വി.എച്ച്.എസ്.എസ് കൽപ്പറ്റ യിൽ സംഘടിപ്പിച്ച ഓറിയന്റേഷൻ ക്ലാസ് വാർഡ് മെമ്പർ നിഷ സി.കെ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ജയരാജൻ അധ്യക്ഷത വഹിച്ചു. വിരമിച്ച ഡയറ്റ് ലക്‌ചറർ സജി എം.ഒ. ഓറിയന്റേഷൻ ക്ലാസ് നയിച്ചു. ഒന്നാം വാർഡ് കൗൺസിലർ ബിന്ദു പി.പി, ടി.ഇ.ഒ. കൽപ്പറ്റ രജനികാന്ത്, എസ്.എം.സി. ചെയർമാൻ സതീഷ് കുമാർ, പൂർവ്വ വിദ്യാർത്ഥി കൗൺസിൽ പ്രസിഡന്റ് നൗഷാദ് സി.കെ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പൽ സജീവൻ പി.ടി.സ്വാഗതവും പ്രധാനാധ്യാപിക എം.സൽമ നന്ദി രേഖപ്പെടുത്തി.
