സൗജന്യ മൾട്ടിസ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടത്തി
lകല്ലോടി: കല്ലോടി ഫൊറോനയുടെ നേതൃത്വത്തിൽ എ.കെ.സി.സി., കെ.സി.വൈ.എം, മിഷൻലീഗ്, മാതൃവേദി സംഘടനകളുടെ സഹകരണത്തോടെ പൊതുജനങ്ങൾക്കായി മൾട്ടിസ്പെഷ്യാലിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കല്ലോടി സെന്റ് ജോസഫ് യു.പി. സ്കൂളിൽ വെച്ച് നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം മാനന്തവാടി എം.എൽ.എഉഷാ വിജയൻ നിർവ്വഹിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ജനറൽ മെഡിസിൻ, അസ്ഥിരോഗം, യൂറോളജി വിഭാഗം ഡോക്ടർമാരും മാനന്തവാടി സെൻ്റ് ജോസഫ്സ് മിഷൻ ആശുപത്രിയിലെ നേത്രരോഗ വിഭാഗം, ഇൻ.എൻ.ടി. വിഭാഗങ്ങളിലെ ഡോക്ടർമാരും ദ്വാരക ഗവ. ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരും പരിശോധനകൾക്ക് നേതൃത്വം നൽകി. 330 പേർ ക്യാമ്പിൽ പങ്കെടുത്തു. എല്ലാ പരിശോധനകളും സൗജന്യമായാണ് നൽകിയത്.
കല്ലോടി ഫൊറോന വികാരി ഫാ. സജി കോട്ടായിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.കെ.സി.സി. കല്ലോടി ഫൊറോന ഡയറക്ടർ ഫാ. ജസ്റ്റിൻ മുത്താനിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. എ.കെ.സി.സി. കല്ലോടി യൂണിറ്റ് പ്രസിഡന്റ് ലോറൻസ് കിഴക്കേപയ്യമ്പള്ളി സ്വാഗതവും എ.കെ.സി.സി. കല്ലോടി ഫൊറോന പ്രസിഡന്റ് സേവ്യർ കൊച്ചുകുളത്തിങ്കൽ നന്ദിയും പറഞ്ഞു.
