എം.ജി, കാർഷിക സർവകലാശാല നിയമനങ്ങളിൽ ഇടപെട്ട് ഗവർണർ; വിമർശിച്ച് ഡിവൈഎഫ്ഐ
എം.ജി, കാർഷിക സർവകലാശാല നിയമനങ്ങളിൽ പിടിമുറുക്കാൻ ഗവർണർ. എം.ജിയിൽ പഠനബോർഡ് അധ്യക്ഷ നിയമനത്തിലാണ് ലോക്ഭവന്റെ ഇടപെടൽ എന്ന ആക്ഷേപം ഉയരുന്നത്. കാർഷിക സർവകലാശാല വിസിയായി ബി.ജെ.പി. അധ്യാപകസംഘടനയിലെ അംഗത്തിനെ നിയമിക്കാനും നീക്കം നടക്കുകയാണ്.
എം.ജി. സർവകലാശാലയിൽ പഠന ബോർഡുകളുടെ ചെയർമാൻമാരെ നിയമിക്കുന്നതിലാണ് ലോക്ഭവൻ കൈകടത്തുന്നു എന്ന പരാതി ഉയരുന്നത്. പഠനബോർഡുകളിലേക്ക് സർവകലാശാല നൽകിയ പേരുകൾ ഗവർണർ തള്ളി. പുതിയ പട്ടിക ലോക്ഭവൻ അയച്ചത് രണ്ടു തവണ സിൻഡിക്കേറ്റും തിരിച്ചയച്ചു. യോഗ്യതയില്ലാത്തവരെ ലോക്ഭവൻ പട്ടികയിൽ ഉൾപ്പെടുത്തി എന്നാണ് സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങൾ പറയുന്നത്. വകുപ്പു മേധാവികളാണ് സാധാരണ പഠന ബോർഡുകളുടെ അധ്യക്ഷസ്ഥാനത്തേക്ക് വരിക.
പുറത്തു നിന്നുള്ള അധ്യാപകർ,
സംഘപരിവാർ രാഷ്ട്രീയത്തോട് ചായ്
വുള്ളവർ എന്നിവർക്ക് ഇടം നൽകുന്നു
എന്നാണ് ആക്ഷേപം. സിൻഡിക്കേറ്റ്
തിരികെ അയച്ച പട്ടിക പുതിയ വൈസ്
ചാൻസലർ ചർച്ചയൊന്നും കൂടാതെ
അംഗീരിച്ചു എന്ന പരാതിയും ഉയരുന്നുണ്ട്.
കാർഷിക സർവകലാസാല
വിസിയായിരുന്ന ഡോ.ബി.അശോക്
ഐ.എ.എസ് മറ്റൊരു വകുപ്പിലേക്ക്
മാറിയതോടെയാണ് വിസി നിയമന
ചർച്ചകൾ ചൂടുപിടിക്കുന്നത്. ബിജെപി
അനുകൂല അധ്യാപക സംഘടനയിലെ
അംഗവും വെള്ളാനിക്കര കാർഷിക
കോളജിലെ ഡീനുമായ വ്യക്‌തിയെ
ഗവർണർ പരിഗണിക്കുന്നു എന്നാണ്
വിവരം. എന്നാൽസർക്കാർ നൽകുന്ന
പട്ടികയിൽ നിന്നു മാത്രമെ വിസി നിയമനം
നടത്താവൂ എന്നാണ് കാർഷിക
സർവകലാശല ചട്ടം പറയുന്നത്.
ഗവർണർ ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ചതെങ്ങനെയെന്ന ആരോപണവുമായി ഡിവൈഎഫ്ഐ. ഗവർണർ നേരിട്ട് ഭരണം തുടങ്ങിയിരിക്കുന്നു. മുഖ്യമന്ത്രി അറിയാതെ ഉദ്യോഗസ്ഥർ പങ്കെടുക്കുമോയെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്.
