Feature NewsNewsPopular NewsRecent News

തൊഴിലുറപ്പ് പദ്ധതിയെയും ജീവനക്കാരെയും സംരക്ഷിക്കും: മന്ത്രി ടി. സിദ്ധീഖ്

കൽപ്പറ്റ:മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ വി.ബി.-ജി റാം ജി പദ്ധതിയാക്കി അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും, പദ്ധതിയേയും ജീവനക്കാരേയും സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ അനുകൂല സമീപനം കൈക്കൊള്ളുമെന്നും കേരള സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധീഖ് പറഞ്ഞു. മഹാത്മാഗാന്ധി എംപ്ലോയ്‌മെന്റ് ഗ്യാരന്റി സ്‌കീം സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മെഗ്‌സ (ഐ.എൻ.ടി.യു.സി) ജില്ലാ പ്രസിഡന്റ് പി.പി. ആലി അധ്യക്ഷത വഹിച്ചു. മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ ഉഷാ വിജയൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ. ഹനീഫ, മെഗ്സ സംസ്ഥാന സെക്രട്ടറി എം.എം. മുഹ്‌സിൻ, നാസർ മണ്ണാർക്കാട്, ശാഫി പെരുവള്ളൂർ, ശരണ്യ മലപ്പുറം, ബോസ് മൂപ്പൈനാട് എന്നിവർ സംസാരിച്ചു. പരിപാടിയിൽ ജോസ് പി. ജോൺ സ്വാഗതവും ഗിരീഷ് എം.കെ. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *