മത്സര പരീക്ഷകൾക്ക് മാതൃകയായി അലിഫ് ജില്ലാ ടാലന്റ് സംഗമം
പനമരം: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ അനുമതിയോടെ നടത്തുന്ന അലിഫ് ടാലന്റ് ടെസ്റ്റ് മത്സര പരീക്ഷകൾക്ക് മാതൃകയായി. വിദ്യാർത്ഥികളുടെ മത്സര പരീക്ഷകളുടെ വിശ്വാസ്യതയും സത്യസന്ധതയും പുതിയ കാലത്ത് അലിഫ് ടെസ്റ്റ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രശസ പിടിച്ചുപറ്റി. വയനാട് ജില്ല വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സൽമ മോയിൻ ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ് ജില്ലാ സെക്രട്ടറി പി.കെ. ജാഫർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ.സി അസീസ് കോറോം ഭാഷ അനുസ്‌മരണ പ്രഭാഷണം നടത്തി. പനമരം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജി കോവ സമ്മാന വിതരണം നടത്തി.
രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച എ.ഐ പരിശീലനം ക്രസൻ്റ് മാനേജർ എം.കെ അബ്‌ദുൾ നാസർ ഉദ്ഘാടനം ചെയ്‌തു. ഷരീഫ് കാക്കവയൽ അബ്ദുള്ള പനമരം എന്നിവർ നേതൃത്വം നല്കി. പനമരം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുൽ അസീസ്, കെ.എ.ടി.എഫ് സംസ്ഥാന നിരീക്ഷകൻ ജയ്സൽ, അലിഫ് ജില്ല അധ്യക്ഷൻ സുബൈർ ഗദ്ദാഫി, കൺവീനർ ബഷീർ.ടി,കെ.എ. ടി.ഫ് ജില്ല ട്രഷറർ നൗഷാദ് കാക്കവയൽ ജില്ല ഭാരവാഹികളായ യൂനുസ്.ഇ, സ്വാലിഹ്, വഹീദ വരാമ്പറ്റ,ഷാഹിദ.സി, അബ്ദുൾഹക്കീം, രഹന കെ, എന്നിവർ സംസാരിച്ചു. ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ എൽ.പി യിൽ ആണ്ടൂർ ജി.എൽ.പി.എസിലെ മുഹമ്മദ് തമീം യു.പി യിൽ ജി.എച്ച്.എസ് വരാമ്പറ്റയിലെ അഹമ്മദ് റസാൽ, എച്ച്.എസ് വിഭാഗത്തിൽ തരുവണ ജി.എച്ച്. എ സി ലെ മിൻഹ ഫാത്വിമ, ഹയർ സെക്കണ്ടറിയിൽ ആനപ്പാറ ജി.എച്ച്.എസ്.എസിലെ മുഹമ്മദ് റിഷാൽ എന്നിവരാണ് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുക
