Event More NewsFeature NewsNewsPoliticsPopular NewsRecent News

ഹൃദയപൂർവ്വം ജലനിധിഅർബുദ,വ്യക്ക്, കിടപ്പ് രോഗികൾക്ക് സൗജന്യമായി കുടിവെള്ളം

പുൽപ്പള്ളി :പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് ജലനിധി അർബുദ രോഗികൾക്ക് ഗുണഭോക്താക്കളായിട്ടുള്ള , സൗജന്യമായി കുടിവെള്ളം നൽകുന്ന ഹൃദയപൂർവ്വം ജലനിധി പദ്ധതി കൂടുതൽ വിപുലീകരിച്ച് ഡയാലിസിസ് രോഗികൾക്കും, കിടപ്പുരോഗികൾക്കും കൂടി സൗജന്യ കുടിവെള്ളം ലഭ്യമാക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചതായി ജലനിധി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 2023ൽ അർബുദ മാത്രമായി തുടക്കമിട്ട ഈ സഹായ പദ്ധതി അശരണരായ കൂടുതൽ രോഗികൾക്ക് ഗുണകരമാകുക എന്ന ലക്ഷ്യത്തോടെ രോഗികൾക്ക് ഡയാലിസിസ് രോഗികൾ പൂർണ്ണമായി കിടപ്പിലായ രോഗികൾ എന്നിവരെ കൂടി കൂട്ടിച്ചേർത്ത് ഫോറം ആദ്യഘട്ടത്തിൽ അപേക്ഷാ വിപുലമാക്കിയിരിക്കുകയാണ്. ആറുമാസത്തേക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക .പിന്നീട് ഡോക്‌ടറുടെ സാക്ഷ്യപ്രതത്തോടെ അപേക്ഷ പുതുക്കി തുടർന്നും ആനുകൂല്യത്തിന് അർഹത നേടാവുന്നതാണ് പൂരിപ്പിച്ച സർക്കാർ ഡോക്‌ടറുടെ സാക്ഷ്യപത്രത്തോടെ 2026 ആഗസ്ത് മാസം 30 നകം ജലനിധി ഓഫീസിൽ നൽകണം കൂടുതൽ വിവരങ്ങൾക്ക് 04936 240757 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ജലനിധി SLEC ബോർഡ് പ്രസിഡണ്ട് എം രാമകൃഷ്‌ണൻ,സെക്രട്ടറി കെ എം മാത്യു, ട്രഷറർ ഷീബ മോഹൻ, മാനേജർ അനീഷ് കെ തോമസ്, വൈസ് പ്രസിഡന്റ് റെജി പുളിങ്കുന്നേൽ, ജോ.സെക്രട്ടറി ഒ എം തോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *