Feature NewsNewsPopular NewsRecent News

ഓണാഘോഷങ്ങളിൽ ഹരിതചട്ടം കർശനമായി പാലിക്കണം

കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് വയനാട് ജില്ലയിൽ നടക്കുന്ന മുഴുവൻ ആഘോഷ പരിപാടികളും ഹരിതചട്ടം പാലിച്ച് മാത്രമേ നടത്താവൂ എന്ന് ജില്ലാ ശുചിത്വ മിഷൻ കോഓർഡിനേറ്റർ അറിയിച്ചു. പരിപാടികളിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പൂർണമായി ഒഴിവാക്കി പ്രകൃതിസൗഹൃദ വസ്‌തുക്കൾ ഉപയോഗിക്കണമെന്നും സദ്യക്കും മറ്റ് ഭക്ഷണ വിതരണങ്ങൾക്കും വാഴയില, സ്റ്റീൽ പാത്രങ്ങൾ, സ്റ്റീൽ ഗ്ലാസുകൾ എന്നിവ മാത്രമേ ഉപയോഗിക്കാവൂ എന്നും നിർദേശമുണ്ട്. ആഘോഷ സ്ഥലങ്ങളിൽ ജൈവഅജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കാൻ ബിന്നുകൾ സ്ഥാപിക്കുകയും അവ ശാസ്ത്രീയമായി സംസ്‌കരിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും വേണം. ഗ്രീൻ പ്രോട്ടോക്കോൾ ഫലപ്രദമായി നടപ്പാക്കാൻ ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും ശുചിത്വ മിഷൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *