Feature NewsNewsPopular NewsRecent News

കർഷകസംഘം വയനാട് ജില്ലാ സമ്മേളനം:പുൽപ്പള്ളിയിൽ പ്രകടനവും പൊതുസമ്മേളനവും ഇന്ന്

പുല്‍പ്പള്ളി: കേരള കര്‍ഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പുല്‍പ്പള്ളി ടൗണില്‍ ഇന്ന് വൈകുന്നേരം പ്രകടനവും പൊതുസമ്മേളനവും നടത്തും. നൂറുകണക്കിനാളുകള്‍ പ്രകടനത്തില്‍ അണിനിരക്കും. പൊതുസമ്മേളനം കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എം. സ്വരാജ് ഉദ്ഘാടനം ചെയ്യും.
കബനി ഓഡിറ്റോറിയത്തില്‍ ജില്ലാ പ്രസിഡന്റ് കെ.എം. വര്‍ക്കി പതാക ഉയര്‍ത്തിയതോടെയായിരുന്നു സമ്മേളനത്തുടക്കം. സി.ജി. പ്രത്യൂഷ് രക്തസാക്ഷി പ്രമേയവും ടി.ടി. സ്‌കറിയ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
പ്രതിനിധി സമ്മേളനം അഖിലേന്ത്യ കിസാന്‍സഭ നിര്‍വാഹക സമിതിയംഗം ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാര്‍, സെക്രട്ടറി വല്‍സണ്‍ പനോളി, ജോയിന്റ് സെക്രട്ടറിമാരായ എം. പ്രകാശന്‍, വി.എം. ഷൗക്കത്ത്, പി.കെ. സുരേഷ്, വൈസ് പ്രസിഡന്റ് കെ.ജെ. ജോസഫ്, എന്‍.ആര്‍. സക്കീന, എം. മെഹബൂബ്, സംഘാടക സമിതി ചെയര്‍മാന്‍ ബൈജു നമ്പിക്കൊല്ലി എന്നിവര്‍ പ്രസംഗിച്ചു.
200 ഓളം പ്രതിനിധികളും 38 ജില്ലാ കമ്മിറ്റിയംഗങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ജില്ലയിലെ വന്യമൃഗശല്യം, ഉത്പന്നങ്ങളുടെ വിലിയിടിവ്, രാസവളങ്ങളുടെ ലഭ്യതക്കുറവ്, കാലാവസ്ഥ വ്യതിയാനം, കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധ നിലപാടുകള്‍ എന്നിവ സമ്മേളനം ചര്‍ച്ച ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *