പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി.
പടിഞ്ഞാറത്തറ. വയനാട് കോഴിക്കോട് ജില്ലകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന 1994ൽ തറക്കല്ലിട്ട പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് സാക്ഷാത്കരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി. വയനാട് നേരിടുന്ന ഏറ്റവും വലിയ യാത്ര പ്രശ്നങ്ങളിൽ ഒന്ന് താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുറുക്കും. കാല വർഷം ശക്തമാകുന്ന സമയത്ത് ഉണ്ടാകുന്ന ഉരുൾപൊട്ടൽ ഭീഷണിയും ആണ്. ഈ സമയത്ത് വയനാട് ജില്ലയിലെ വിവിധ ചുരങ്ങളിൽ ഉണ്ടാകുന്ന ഗതാഗത തടസ്സം മൂലം ജില്ലയിൽ നിന്നും മറ്റു ജില്ലകളിലേക്ക് ബന്ധപ്പെടാൻ പ്രയാസം അനുഭവിക്കുന്ന സാഹചര്യത്തിൽ വയനാടിന് വലിയ പ്രതീക്ഷയായിരുന്ന തുരങ്ക പാതയിൽ ആരംഭ സ്ഥലത്ത് തന്നെ മണ്ണിടിച്ചിൽ ഉണ്ടാവുകയും ചെയ്ത തോടെ ഇതിന്റെ പൂർത്തീകരണം അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്. വയനാട്ടിലെ ചുരം ഗതാഗതം തടസ്സപ്പെടുന്ന സമയത്ത് ഉള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം എന്നോണം ഏതാണ്ട് 30 വർഷങ്ങൾക്ക് മുമ്പ് തുടക്കം കുറിച്ച പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ പാതയുടെ പ്രസക്തി ഇതോടെ വീണ്ടും സജീവ ചർച്ചയാവുകയാണ്. വയനാട്ടിൽ നിർദ്ദേശിക്കപ്പെട്ട മറ്റ് ബദൽ പാതകളെ അപേക്ഷിച്ച് നിർമ്മാണ ചെലവ് വളരെ കുറഞ്ഞതും പരിസ്ഥിതി ആഘാത പ്രശ്നങ്ങളോ ചെങ്കുത്തായ കയറ്റമൊ. വലിയ ഹെയർപിൻ വളവുകളോ ഒന്നും ഇല്ലാത്ത പടിഞ്ഞാറത്തറ പൂഴിത്തോട് റോഡിന്റെ പടിഞ്ഞാറത്തറ മുതൽ വന മേഖല വരെയും വയനാട് ജില്ലയിലും. പൂഴി ത്തോട് മുതൽ വനമേഖല വരെ കോഴിക്കോട് ജില്ലയിലും ടാറിങ് പ്രവർത്തി വരെ പൂർത്തീകരിച്ചതാണ്. ബാക്കി പ്രവർത്തി നടക്കാനുള്ളത് വന മേഖലയിലാണ്. പടിഞ്ഞാറത്തറ മുതൽ പൂഴിത്തോട് വരെയുള്ള വനമേഖലയിൽ നിലവിൽ കൂപ്പ് റോഡ് ഉള്ളതും വർഷങ്ങളായി ആളുകൾ ഇതിലെ സഞ്ചരിക്കുന്നത് ആണ്. വന മേഖലയിൽ പ്രവർത്തി നടത്തണമെങ്കിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കണമെന്നതാണ് ഇപ്പോഴത്തെ പ്രശ്നം. അനുമതി ലഭിക്കുന്നതിന് വേണ്ടിയുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ കൃഷി മന്ത്രി ടി സിദ്ദിഖ്. ഷാഫി പറമ്പിൽ എംപി. അഡ്വക്കറ്റ് ഫാത്തിമ തഹലിയ എംഎൽഎ. മറ്റു ഉദ്യോഗസ്ഥരും അടങ്ങുന്ന യോഗം കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് നടന്നിരുന്നു. ഇതിന്റെ തുടർ പ്രവർത്തി എന്നോണം അടുത്ത ആഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരുമെന്നും. വയനാടിന് ഏറ്റവും എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയുന്ന ഈ ബദൽ പാത വിഷയം സർക്കാർ ഗൗരവമായി കാണുമെന്നും. റോഡിന്റെ നിയമ തടസ്സങ്ങൾ നീക്കി പ്രവർത്തി തുടങ്ങുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി. ജനറൽ സെക്രട്ടറി ടി മുഹമ്മദ്. വൈസ് പ്രസിഡണ്ട് എം മുഹമ്മദ് ബഷീർ. സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയ ഹാരിസ് കണ്ടിയന്‍. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അസ്മ. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എം പി ഷംസുദ്ദീൻ. ഗ്രാമപഞ്ചായത്ത് മെമ്പർ പിസി മമ്മൂട്ടി. തുടങ്ങിയവർ മന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു
