ചീരാൽ ജിഎംഎച്ച്എസിൽ ചക്ക മഹോത്സവം നടത്തി
ചീരാൽ: എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചക്ക മഹോത്സവം സംഘടിപ്പിച്ചു. നാഷണൽ ജീനോം സേവ്യർ പുരസ്ക്കാര ജേതാവും പ്രശസ്ത കർഷകനുമായ സുനിൽ കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. എൻഎസ്എസ് വോളണ്ടിയർമാർ തയ്യാറാക്കി കൊണ്ടു വന്ന ചക്ക കൊണ്ടുള്ള വൈവിധ്യമാർന്ന ഉൽപ്പനങ്ങളുടെ പ്രദർശനവും വിപണനവും നടന്നു. പ്രിൻസിപ്പൽ സുധാകരൻ കെ.കെ, ഹെഡ്മമിസ്ട്രസ്സ് നിഷ കെ.ആർ, പിടിഎ പ്രസിഡണ്ട് എം.എ സുരേഷ്, പ്രോഗ്രാം ഓഫീസർ സൗമ്യ കെ.വി, സുരേഷ് ബാബു വൈശാലി, തോമസ് പി.എ, അധ്യാപകരായ ജോർജ് പി.പി, ജിജി വി.സി, ഷീജ കെ.ജി, വിദ്യാർത്ഥികളായ അശ്വിൻ ആർ, തീർത്ഥ വി.എം എന്നിവർ നേതൃത്വം നൽകി.
