എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് പ്രവേശനോത്സവം സംഘടിപ്പിച്ചു
കൽപ്പറ്റ: എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് പ്രവേശനോത്സവം സംഘടിപ്പിച്ചു.
പുതിയതായി സ്‌കൂളിൽ എത്തിയ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും മധുരം നൽകി സ്വീകരിച്ചു. ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് നാടൻ പാട്ട് കലാകാരൻ രമേഷ് ഉണർവ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ബിനി സതീഷ് അധ്യക്ഷത വഹിച്ചു . തുടർന്ന് രക്ഷിതാക്കൾക്ക് ‘മക്കളെ അറിയാൻ’ എന്ന വിഷയത്തിൽ സൗഹൃദ ക്ലബ് കോർഡിനേറ്റർ കെ ഷാജി, കരിയർ ഗൈഡൻസ് സാധ്യതകളെക്കുറിച്ച് കരിയർ ഗൈഡ് പി പ്രസാദ് എന്നിവർ ക്ലാസെടുത്തു. സ്‌കൂൾ പ്രിൻസിപ്പൽ എം വിവേകാനന്ദൻ, പിടിഎ വൈസ് പ്രസിഡണ്ട് വി വിനീത് കുമാർ, ഹെഡ്‌മാസ്റ്റർ എം പി കൃഷ്ണ കുമാർ, പി ടി എ എക്‌സിക്യൂട്ടീവ് അംഗം സി കെ നൗഷാദ്, സ്റ്റാഫ് സെക്രട്ടറി പി. പി അജിത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.
