ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചു;രാത്രിയിൽ മെഡിക്കൽ കോളേജ് പരിസരം ഇരുട്ടിൽ
മാനന്തവാടി: വയനാട് ഗവ.മെഡിക്കൽ കോളേജ് പരിസരത്തെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തന രഹിതമായത് രോഗികളേയും കൂട്ടിരിപ്പുകാരെയും വലയ്ക്കുന്നു. മെഡിക്കൽ കോളേജ് കവാടത്തിന് സമീപമായിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റാണ് തകരാറിലായത്. മുൻ മന്ത്രി പി.കെ ജയലക്ഷ്‌മിയുടെ 2013-14 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ആറ് ലക്ഷം രൂപയോളം അടങ്കൽ തുകയിൽ നിർമ്മിച്ച ഹൈമാസ്റ്റ് ലൈറ്റാണ് ദിവസങ്ങളായി തകരാറിലായിരിക്കുന്നത്. ധാരാളമാളുകൾ രാപ്പകൽ ആശ്രയിക്കുന്ന ആശുപത്രി പരിസരത്തെ ഈ വെളിച്ച സംവിധാനം തകരാർ പരിഹരിച്ച് എത്രയും പെട്ടെന്ന് പ്രവർത്തന ക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
