Event More NewsFeature NewsNewsPoliticsPopular NewsRecent News

ലഹരിക്കെതിരെ ഒപ്പുചുമർ; ‘ഒരു ഒപ്പ്, ഒരു പ്രതിജ്ഞ, ലഹരിയില്ലാ കേരളം’

ചുണ്ടേൽ: ആർ.സി. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവത്തോടനുബന്ധിച്ച് വിമുക്തി ക്ലബിന്റെ നേതൃത്വത്തിൽ ‘ഒരു ഒപ്പ്, ഒരു പ്രതിജ്ഞ, ലഹരിയില്ലാ കേരളം’ എന്ന സന്ദേശമുയർത്തി ലഹരി വിരുദ്ധ ഒപ്പുശേഖരണ പരിപാടി സംഘടിപ്പിച്ചു.

ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ഫനീഫ് ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന്, “ഞാൻ ലഹരി വസ്തുക്കളിൽ നിന്ന് അകന്നു നിൽക്കുകയും, ലഹരിക്കെതിരെ ശക്തമായി നിലകൊള്ളുകയും, ലഹരിമുക്ത സമൂഹത്തിനായി ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയും ചെയ്യുമെന്ന് ആത്മാർത്ഥമായി പ്രതിജ്ഞ ചെയ്യുന്നു” എന്ന ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി ഒപ്പുശേഖരണത്തിൽ പങ്കാളികളായി.

പരിപാടിയിൽ കോഴിക്കോട് രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ജോൺ ജിയോലിൻ എടേഴത്ത്, പ്രിൻസിപ്പൽ അജിത്ത് പി. തോമസ്, പി.ടി.എ. പ്രസിഡന്റ് ഡെൻസി ജോൺ, സീനിയർ അസിസ്റ്റന്റ് ദീപാ മരിയദാസ്, വിമുക്തി ക്ലബ്ബ് കോഡിനേറ്റർ ജീനാ ലീബേര, പി.ടി.എ. അംഗങ്ങളായ നൗഫൽ സി. എച്ച്., സക്കീർ വി. പി. എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ ബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *