വിജ്ഞാന കേരളം തൊഴിൽമേളയിൽ 55 ഉദ്യോഗാർത്ഥികൾക്ക് നിയമനം
വിജ്ഞാന കേരളവും ജില്ലാ പഞ്ചായത്തുംസംയുക്തമായി സംഘടിപ്പിച്ച തൊഴിൽ മേളയിൽ 55ഉദ്യോഗാർത്ഥികൾക്ക് നിയമനം. മുട്ടിൽഡബ്ല്യൂ.എം.ഒ കോളേജിൽ സംഘടിപ്പിച്ച വിജ്ഞാനകേരളം തൊഴിൽമേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തൊഴിൽഅന്വേഷകർക്ക് അവസരങ്ങൾ കണ്ടെത്താനുള്ളഫലപ്രദമായ വേദിയാണ് തൊഴിൽ മേളകൾ.അനുയോജ്യമായ തൊഴിൽ ലഭ്യമാകുന്നതോടൊപ്പംപ്രമുഖ സ്ഥാപന പ്രതിനിധികളെ നേരിട്ട്പരിചയപ്പെടാനുള്ള അവസരങ്ങളാണ്മേളകളിലുടെ സാധ്യമാകുന്നതെന്നും ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് അഭിപ്രായപെട്ടു. തൊഴിൽമേളയിൽ 154 ഓളം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു.മേളയിൽ വിവിധ സ്ഥാപനങ്ങളിലേക്കായി 55പേർക്ക് നിയമനം ലഭിച്ചു. ഐ.ടി, ബാങ്കിങ്, ടൂറിസം,മാർക്കറ്റിങ്, ഹോസ്പിറ്റാലിറ്റി മേഖലകളിലെ 40ഓളം സ്ഥാപനങ്ങളിലേക്കാണ്ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരങ്ങൾ ലഭിച്ചത്.ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റിചെയർപേഴ്സൺ ജിനി തോമസ് അധ്യക്ഷയായപരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്ടി. ഹംസ, പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റിചെയർപേഴ്സൺ വി. എൻ ശശീന്ദ്രൻ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ കെ.ആർ ജിതിൻ, എം.സുനിൽ കുമാർ, വിജ്ഞാന കേരളം ജില്ലാ കോഓർഡിനേറ്റർ സി.എസ് ശ്രീജിത്ത്, ജില്ലാപഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, മുട്ടിൽഡബ്ല്യൂ.എം.ഒ കോളേജ് പ്രിൻസിപ്പാൾ വിജി പോൾ,ജില്ലാ പഞ്ചായത്ത് അംഗങ്ങൾ എന്നിവർപങ്കെടുത്തു.
