Event More NewsFeature NewsNewsPoliticsPopular NewsRecent News

വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ തന്നെ പുനഃസ്ഥാപിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് കൽപ്പറ്റ യൂണിറ്റ്

കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് ജില്ലയുടെ ആസ്ഥാനമായ കൽപ്പറ്റയിലെ മടക്കിമലയിൽ തന്നെ പുനഃസ്ഥാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് കൽപ്പറ്റ യൂണിറ്റിന്റെ ദ്വൈവാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.

വയനാട്ടുകാരുടെ ആരോഗ്യ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നാണ് ജില്ലയിൽ മികച്ച മെഡിക്കൽ കോളേജ് സംവിധാനമെന്നത്. അതിനാൽ മെഡിക്കൽ കോളേജ് മടക്കിമലയിൽ തന്നെ പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് ശ്രീജ ശിവദാസ് യോഗം ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് സിജിത്ത് ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. കെ. കുഞ്ഞിരായിൻ ഹാജി മുഖ്യാതിഥിയായി. കൽപ്പറ്റ യൂണിറ്റ് പ്രസിഡൻ്റ് ഇ. ഹൈദ്രു തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

2026-2028 കാലയളവിലേക്കുള്ള ഭാരവാഹികളെയും യോഗം തെരഞ്ഞെടുത്തു. കെ.എം. സൗദയെ പ്രസിഡന്റായി ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. സുപ്രിയ രാജൻ ജനറൽ സെക്രട്ടറിയും മിനി സണ്ണി ട്രഷററുമായി. സന്ധ്യ എൻ.എം. ആക്ടിങ് പ്രസിഡന്റായും കെ. സരോജിനി രക്ഷാധികാരിയായും തെരഞ്ഞെടുക്കപ്പെട്ടു.

കെ. രഞ്ജിത്ത്, കെ.എസ്. അമ്പിളി, ബിന്ദു എൻ.എം., വിൻസി ബിജു, ഷൈജൽ സി.എച്ച്., സതീഷ് പൂജാരി, ഗഫൂർ മൊബിൻ, പി.പി. ഷംസു എന്നിവർ ആശംസകൾ നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *