Feature NewsNewsPopular NewsRecent News

മാനന്തവാടി ഗവ. എൻജിനീയറിങ് കോളേജ് ‘ഡ്രഗ് ഫ്രീ ക്യാമ്പസ്’ ആയിപ്രഖ്യാപിച്ചു

മാനന്തവാടി: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി മാനന്തവാടി ഗവൺമെന്റ് എൻജിനീയറിങ് കോളേജിനെ ‘ഡ്രഗ് ഫ്രീ ക്യാമ്പസ്’ (ലഹരിമുക്ത ക്യാമ്പസ്) ആയി പ്രഖ്യാപിച്ചു. വിമുക്തി മിഷന്റെയും എക്സൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസ്, കോളേജ്-ഹോസ്റ്റൽ തണ്ടർ ക്ലബ്ബുകൾ, കോളേജ് യൂണിയൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കോളേജ് ഓഡിറ്റോറിയത്തിൽ പ്രഖ്യാപന ചടങ്ങ് സംഘടിപ്പിച്ചത്.
മാനന്തവാടി എം.എൽ.എ ഉഷ വിജയൻ ഔദ്യോഗിക പ്രഖ്യാപനവും ഉദ്ഘാടനവും നിർവഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ.വി. ആർ.രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പത്മശ്രീ ചെറുവയൽ രാമൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ (വിമുക്തി) സജിത്ത് ചന്ദ്രൻ വിദ്യാർഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു, മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എ.ജോസഫ് എക്സൈസ് ഇൻസ്പെക്ടർ അരുൺ കുമാർ, തലപ്പുഴ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ശ്രീഥു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ ആദിത്യ സ്വാഗതവും ആന്റി നാർക്കോട്ടിക് ക്ലബ് കൺവീനർ ശ്വേതമോൾ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *