ചെറുവയൽ രാമന്റെ വിയോഗം; അഗാധദുഃഖം രേഖപ്പെടുത്തി രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും
കൽപ്പറ്റ: പത്മശ്രീ ചെറുവയൽ രാമൻ നിര്യാണത്തിൽ അഗാധദുഃഖം രേഖപ്പെടുത്തി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധി എം പിയും. വയനാടിൻ്റെ തനതായ നെൽവിത്തുകൾ സംരക്ഷിക്കുന്നതിനും, ആദിവാസികളുടെ തലമുറകളുടെ അറിവ് നിലനിർത്തുന്നതിനും വേണ്ടി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചുവെന്നും രാഹുൽ സോഷ്യൽമീഡിയയിൽ കുറിച്ചു. വയനാടൻ ജനതയോടൊപ്പം ഞാനും ദുഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ്റെ കുടുംബത്തിനും അദ്ദേഹത്തെ സ്നേഹിച്ച എല്ലാവരുടെയും ദുഖത്തിൽ പങ്കുചെരുന്നതായും അദ്ദേഹം കുറിച്ചു. നെല്ലിനെയും കൃഷിയെയും കുറിച്ചുള്ള അറിവിൽ പ്രതിഭയായിരുന്നു ചെറുവയൽ രാമനെന്ന് പ്രിയങ്കാഗാന്ധി എം പി സോഷ്യൽമീഡിയയിൽ കുറിച്ചു. സ്വന്തം സംസ്ക്കാരത്തിൻ്റെയും പാരമ്പര്യത്തിന്റെയും വലിയ മൂല്യം അദ്ദേഹം മനസിലാക്കി. അദ്ദേഹം തന്റെ പൈതൃകത്തിൽ അഭിമാനിക്കുകയും അതുമുറുകെ പിടിച്ചുകൊണ്ട് ജീവിക്കുകയും ചെയ്തുവെന്നും പ്രിയങ്ക അനുശോചനസന്ദേശത്തിൽ കുറിച്ചു
