Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravel

മൂപ്പൈനാട് കുടുബരോഗ്യകേ ന്ദ്രത്തിനെതിരേ വ്യാജ ആരോപണം: സ്റ്റാഫ് കൗൺസിൽ പ്രതിഷേധിച്ചു

വടുവന്‍ചാല്‍: മൂപ്പൈനാട് കുടുബരോഗ്യകേന്ദ്രത്തില്‍ പലതവണ ചികിത്സനേടി രോഗമുക്തി നേടിയ വ്യക്തി ആന്റി ബയോട്ടിക് കഴിച്ചതിനെത്തുടര്‍ന്നുണ്ടായ അലര്‍ജി ചികിത്സയിലെ പിഴവുമൂലമാണെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിലടക്കം വ്യാജ പ്രചാരണം നടത്തിയതില്‍ സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചു. കുപ്രചാരണങ്ങള്‍ രോഗികള്‍ക്ക് പൊതു ആരോഗ്യ സംവിധാനത്തിലും ആശുപത്രികളിലുമുള്ള വിശ്വാസ്യത തകരുന്നതിന് ഇടയാക്കുമെന്ന് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ആരോഗ്യപ്രവര്‍ത്തകരുടെ അഭിമാനത്തെയും സുരക്ഷയെയും ആശങ്കയില്ലാതെ ജോലിചെയ്യാനുള്ള അവകാശത്തെയും വെല്ലുവിളിക്കുന്ന വിധത്തില്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരേ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. ഡോ.ലക്ഷ്മി അധ്യക്ഷത വഹിച്ചു. ഡോ.അതുല്യ അജയ്, നഴ്‌സിംഗ് ഓഫിസര്‍ രാധിക, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇന്ദുലേഖ, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി അജേഷ്, ക്ലാര്‍ക്ക് പ്രജീഷ് എന്നിവര്‍ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *