വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഇന്ന് വയനാട് ജില്ലയിൽ
കൽപ്പറ്റ: പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ ഷംസുദ്ദീൻ ഇന്ന് (സെപ്റ്റംബർ 28) വയനാട് ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ രാവിലെ 10 ന് നടക്കുന്ന ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർമാരുടെ സംയുക്ത യോഗത്തിൽ മന്ത്രി പങ്കെടുക്കും. വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ, ജില്ലയ്ക്കാവശ്യമായ പ്രവർത്തങ്ങൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്യും. ഗോത്ര മേഖലയിലെ വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന പ്രത്യേക പഠന പരിപോഷണ സ്പെഷൽ എൻ്റിച്ച്മെന്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മേപ്പാടി ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ ഉച്ചയ്ക്ക് 12.30 ന് മന്ത്രി നിർവഹിക്കും. ജില്ലയിലെ ബ്രെപമറി സെക്കൻഡറി മേഖലയിലെ 124 വിദ്യാലയങ്ങളാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. പിന്നാക്ക മേഖലയിലെ വിദ്യാർത്ഥികളുടെ അക്കാദമിക ഉയർച്ച, പഠന തുടർച്ച ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം. സംസ്ഥാനതല ഉദ്ഘാടനത്തിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദിഖ് അധ്യക്ഷനാവും. ഉച്ചയ്ക്ക് 2.30 ന് നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി വയനാട് പാക്കേജിൽ ഉൾപ്പെടുത്തി പേരാൽ ഗവ എൽ.പി സ്‌കൂളിൽ ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.
