Feature NewsNewsPopular NewsRecent News

മാനന്തവാടി ഉപജില്ല സംസ്കൃത ദിനാചരണം നടത്തി

മാനന്തവാടി:മാനന്തവാടി ഉപജില്ല സംസ്കൃത ദിനാചരണം ജോസഫ് വി.എം (ബി.പി.സി, മാനന്തവാടി) ഉദ്ഘാടനം ചെയ. 2025-26 വർഷം സംസ്കൃ‌തം സ്കോളർഷിപ്പ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. വിവിധ മൽസര വിജയികൾക്ക് ശശി എ.കെ (അധ്യാപകൻ, ഫാദർ ജികെഎംഎച്ച്എസ് മാനന്തവാടി) സമ്മാനങ്ങൾ വിതരണം ചെയ്തു. സുശാന്ത് (കൗൺസിൽ സെക്രട്ടറി, മാനന്തവാടി), ജ്യോതി എ.കെ (അധ്യാപിക, ജിയുപിഎസ് മാനന്തവാടി), വനജ.കെ (അധ്യാപിക, ദ്വാരക എയു പിഎസ്) എന്നിവർ സംസാരിച്ചു. മാനന്തവാടി ഉപജില്ലയിലെ സംസ്കൃതം അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉപജില്ല സംസ്കൃതാധ്യാപക കൗൺസിൽ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *