വനിതാ ജ്വാല 2കെ26; തൊണ്ടർനാട് പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി
വെള്ളിലാടി: തൊണ്ടർനാട് പഞ്ചായത്ത് വനിതാ ലീഗ്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാ ജ്വാല 2കെ26 എന്ന പേരിൽ ശാഖ ശാക്തീകരണ കൺവെൻഷൻ വെള്ളിലാടിയിൽ സംഘടിപ്പിച്ചു. വനിതാ ലീഗ് പ്രസിഡന്റ് റഷീദയുടെ അധ്യക്ഷതയിൽ മണ്ഡലം മുസ്ലിം ലീഗ് ഓർഗനൈസിങ് സെക്രട്ടറി കേളോത്ത് അബ്ദുള്ള ഉദ്ഘാടനം നിർവഹിച്ചു. ജലീൽ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സലീം അസ്‌ഹരി, മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ആമിന സത്താർ, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡൻ്റ് നൗഫൽ കേളോത്ത്, പഞ്ചായത്ത് ലീഗ് ജോയിൻ സെക്രട്ടറി വളവിൽ അമ്മദ്, ശാഖ ലീഗ് ഭാരവാഹികളായ അമ്മദ് ഹാജി, അമ്മദ് പാലോളി, ആലി ഹാജി കാപ്പിക്കണ്ടി, വനിതാ ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ശ്രീജ രാജേഷ്, നസീമ മൊയ്തു, സുഹറ ഒ.കെ എന്നിവർ സംബന്ധിച്ചു.പുതിയ ശാഖ കമ്മറ്റിക്ക് രൂപം നൽകി.പഞ്ചായത്ത് വനിതാ ലീഗ് സെക്രട്ടറി റംല ജമാൽ സ്വാഗതവും ട്രഷറർ സലീന മക്കിയാട് നന്ദിയും പറഞ്ഞു.
